Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rashit Death

Kannur

കാ​റി​ടി​ച്ച് ദേ​ശീ​യ​പാ​ത​യി​ല്‍ നി​ന്ന് സ​ര്‍​വീ​സ് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു

ച​ട്ട​ഞ്ചാ​ല്‍: കാ​റി​ടി​ച്ച് ദേ​ശീ​യ​പാ​ത​യി​ല്‍ നി​ന്ന് 11 മീ​റ്റ​ര്‍ താ​ഴ്ച​യു​ള്ള സ​ര്‍​വീ​സ് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു.

കാ​സ​ര്‍​ഗോ​ഡ് വി​ദ്യാ​ന​ഗ​ര്‍ ഉ​ദ​യ​ഗി​രി​യി​ലെ ദി​നേ​ശ​ന്‍- ര​ത്‌​ന ദ​മ്പ​തി​ക​ളു​ടെ ഏ​ക​മ​ക​ന്‍ എ​ൻ. ര​ക്ഷി​ത് (19) ആ​ണ് മ​രി​ച്ച​ത്. പെ​രി​യ ഗ​വ. പോ​ളി​ടെ​ക്‌​നി​ക്ക് കോ​ള​ജി​ലെ അ​വ​സാ​ന​വ​ര്‍​ഷ കം​പ്യൂ​ട്ട​ർ എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യാ​ണ്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ കാ​സ​ര്‍​ഗോ​ഡ്-​കാ​ഞ്ഞ​ങ്ങാ​ട് ദേ​ശീ​യ​പാ​ത​യി​ലെ ച​ട്ട​ഞ്ചാ​ലി​ലാ​ണ് അ​പ​ക​ടം.

സു​ഹൃ​ത്ത് സ​യി​ദ് ഓ​ടി​ച്ച ബൈ​ക്കി​ല്‍ പൊ​യി​നാ​ച്ചി​യി​ല്‍ നി​ന്ന് ചെ​ര്‍​ക്ക​ള​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ര​ക്ഷി​ത്. ച​ട്ട​ഞ്ചാ​ലി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ഇ​വ​രു​ടെ ബൈ​ക്കി​ല്‍ പി​ന്നി​ല്‍​നി​ന്ന് വ​ന്ന കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ക്ഷി​തി​നെ ആ​ദ്യം ക​സ​ര്‍​ഗോ​ട്ടെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റി. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​യി​ദും മം​ഗ​ളു​രു​വി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Latest News

Corehub Up